Thursday, July 31, 2014

SOME GEMS - 7


On Environment


"മനുഷ്യരുടെ അത്യധികമായ ലോഭത്തെപ്പറ്റി അവരെ പറഞ്ഞു മനസ്സിലാക്കുന്നതു നന്നായിരിക്കും . ഈ വിഷയത്തിൽ മനുഷ്യ മൃഗം മറ്റെല്ലാ മൃഗങ്ങളേക്കാൾ മോശമാണെന്ന് തോന്നുന്നില്ലേ ? ഒടുങ്ങാത്ത ആവശ്യങ്ങൾ മനുഷ്യർക്കല്ലാതെ വേറൊരു മൃഗത്തിനുമില്ല".

People should be sensitized about outcome of greed and self-centeredness. The two-legged animal is the worst-affected. All other animals are far better.  They don’t have never-ending desires.

c.b. bahuleyan - untitled
"മനുഷ്യനറിഞ്ഞുകൂടാ അവനെന്താണ് ചെയ്യുന്നതെന്ന് ! അവൻറെ  ചെയ്തികളുടെ ദാരുണഫലം മനുഷ്യവർഗത്തെ മാത്രം ബാധിക്കുന്നതായിരുന്നെങ്കിൽ തരക്കേടില്ലായിരുന്നു .വനത്തിലെ വാനരന്മാര്ക്കും പക്ഷികൾക്കും മനുഷ്യൻ കാരണം സ്വൈരതയില്ലാതായിരിക്കുന്നു .മനുഷ്യൻ തനിക്കു വരുത്തിക്കൂട്ടുന്ന വംശ നാശത്തിൽ മറ്റുള്ള ജീവികളെക്കൂടി പെടുത്താതെ നിശ്ശേഷം നശിച്ചു വെണ്ണീറായിപ്പോയിരുന്നെങ്കിൽ മറ്റു ജീവികൾ അതൊരനുഗ്രഹമായി കരുതുമായിരുന്നു . അവർക്ക് അവരുടെ ജന്മാവകാശമായ ശാന്തി അനുഭവിക്കാമായിരുന്നല്ലോ."

Man can’t care less these days. If the after-effects of man-made disasters were limited to human-kind, it would have been justifiable. Unfortunately the birds and animals too get the loop. They are being denied their share of tranquility. If human-kind were to perish in the petty rat-race, it would have been a boon to other species. Then only they can experience ‘shanti’ which is their birth-right.

c.b. bahuleyan
"മനുഷ്യൻ ഭൂമുഖത്തെല്ലാം സംഹാരതാണ്ടവം ചെയ്തു നടക്കുന്നു. മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു . പച്ച നിറഞ്ഞ പ്രകൃതിയെ വികൃതമാക്കി  ശൂന്യതയിലാഴ്ത്തുന്നു . വൃത്തികെട്ട പുകനിറഞ്ഞ പട്ടണങ്ങൾ മെനഞ്ഞു കൂട്ടുന്നു . ഭൂഗർഭത്തിലേക്ക് തുരന്നുകയറി ഈ ഗോളത്തിൻറെ  കെട്ടുറപ്പ് തകർത്തു കളയുന്നു .നോക്കുന്നിടത്തെല്ലാം കൽക്കരിയും ഇരുമ്പും തന്നെ . അവനൊരു വ്യവസ്ഥയുമില്ല."


Human-beings are on a destructive run. Trees are being felled. The greenery is mutilated day by day. Dirty, smoke-filled towns are coming up all over. The Earth is ravaged mercilessly and its cohesiveness is lost. Just look around, you can see coal and iron everywhere.  Man seems to have lost all self-restraint.


"രണ്ടു കാര്യമാണ് വലിയ പ്രയാസം . മലവും ശവവും .സകല ദിക്കിലും ദുർഗന്ധമേയുള്ളൂ . മനുഷ്യനുള്ള പ്രദേശമെല്ലാം മലമായിത്തീർന്നിരിക്കുന്നു.  ഇതിനൊരു മാർഗവും ഇല്ലേ ? നല്ല വളമാണ്.  പക്ഷേ , ദുർഗന്ധം സഹിക്കയില്ല . മൃഗങ്ങൾക്കുകൂടി ഇത്ര നാറ്റമില്ലല്ലോ . മനുഷ്യൻ വല്ലാത്ത ജീവിയാണ്."

It’s difficult to manage two things, sludge and waste.  The air is all stench. The human-habitat is more of a dumping ground. Is there a way-out? Even animals harbour a better sense. But humans are truly grotesque.

c.b. bahuleyan -seeds

"മനുഷ്യന്റെ നന്മയിൽ താൽപര്യമുണ്ടെന്ന് പറയുന്ന രാഷ്ട്രം ഒരു കുഷ്ടരോഗി ദുരിതം സഹിക്കാനാവാതെ മരിച്ചു കളയുവാൻ ശ്രമിച്ചാൽ അത് മനുഷ്യത്വത്തിന്റെ പേരിൽ തടയും .അതേ സമയം ഒരു മനുഷ്യ സമൂഹത്തെ ഒന്നായിത്തന്നെ തുലച്ചുകളയുവാൻ സമൂഹനന്മയുടെയോ മതത്തിന്റെയോ പേരിൽ തീരുമാനിക്കുകയും ചെയ്യും."

A country, said to be interested in the well-being of its citizens will stop a leper from committing suicide. Poor fellow is already fed up with the sufferings and decides to put an end. The authorities spring up on its feet and the leper is whisked away to prevent the act.  All in the name of humanity. Oddly enough, the same decision-makers will resolve in favour of annihilating people for the sake of religion or social justice.



************